ഐതിഹ്യത്തിന്റെ പിന്നാമ്പുറം

മധൂര്‍ ക്ഷേത്രത്തെപറ്റി ഒട്ടനവധി ഐതിഹ്യങ്ങളുണ്ട്‌. ബ്രഹ്മാണ്ട പുരാണത്തില്‍ ഭാര്‍ഗ്ഗവരാമന്‍ (പരശുരാമന്‍) മധുപുരിയില്‍ വിഘ്നേശ്വനെ പ്രതിഷ്ഠിച്ച്‌ പൂജിച്ചുവന്നിരുന്നു. സ്കന്ദ പുരാണം സഹ്യാദ്രിഖണ്ഡത്തില്‍ ത്രഗര്‍ത്ത ദ്രാവിഡ ദേശത്തിന്റെ ധര്‍മ്മഗുപ്‌തനെന്ന രാജാവ്‌ താന്‍ നടത്തിയ മഹാരുദ്രയാഗത്തിഌണ്ടായ വിഘ്നത്തെ പരിഹരിക്കുന്നതിനായി വാസുകിയുടെ അഭിപ്രായമഌസരിച്ച്‌ കാശ്മീരനദീ തീരത്ത്‌ ശ്രീ മഹാഗണപതിയുടെ ഛായാചിത്രം ഭിത്തിയില്‍ വരച്ച്‌ അതിന്‌ ചുറ്റും ക്ഷേത്രം നിര്‍മ്മിച്ച്‌ ശ്രീ മഹാദേവന്റെ ലിംഗം പ്രതിഷ്ഠlച്ചു  എന്ന്‌ ഐതിഹ്യമുണ്ട്‌. മറ്റൊരു ഐതിഹ്യ പ്രകാരം പാര്‍വ്വതി അമ്മ എന്ന ബ്രാഹ്മണ സ്‌ത്രീ കഡുശര്‍ക്കര പാകത്തില്‍ കുടചാദ്രിയിലെ ഷഡക്ഷരി ഗണപതിയുടെ ഒരു ശില്പം തീര്‍ക്കുകയും പൂജിക്കുകയും ചെയ്തതായി പറയപ്പെടുന്നു. ഇതിന്‌ പുറമെ കൂടുതല്‍ ജനങ്ങള്‍ വിശ്വസിക്കുന്ന വേരൊറു ഐതിഹ്യമഌസരിച്ച്‌ അനാദികാലത്ത്‌ കുളോവുത്തടുക്ക (ഉളിയത്തടുക്ക) എന്ന സ്ഥലത്ത്‌ മദറു എന്ന മൊഗേറ സ്‌ത്രീ മണ്ണിനടിയിലുള്ള ഒരുതരം കിഴങ്ങുകള്‍ കിളക്കുമ്പോള്‍ കത്തി ഒരു കല്ലിന്‌ തട്ടിയപ്പോള്‍ അതില്‍നിന്ന്‌ രക്തമൊഴുകി എന്ന്‌ പറയപ്പെടുന്നു. അനന്തരം പ്രസ്തുത ലിംഗത്തെ പഴയ ക്ഷേത്രം സ്ഥിതി ചെയ്യുന്ന കാശ്‌മീര നദീ തീരത്ത്‌ പ്രതിഷ്ഠിച്ചു. മദറു എന്ന സ്‌ത്രീയുടെ പേരില്‍നിന്നാണ്‌ മധൂര്‍ എന്ന സ്ഥലപ്പേര്‌ ലഭിച്ചത്‌ എന്ന്‌ വിശ്വസിക്കപ്പെടുന്നു.