ക്ഷേത്ര നവീകരണത്തെക്കുറിച്ച്

ഖേദകരമെന്നു പറയട്ടെ, ഈ സുന്ദരമായ സൃഷ്‌ടിക്ക് കാലങ്ങളുടെ കെടുതികള്‍ക്കടിമപ്പെട്ട്‌ ഒട്ടനവധി കേടുപാടുകള്‍ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളിലായി ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന്‌ പലവിധ ശ്രമങ്ങള്‍ നടന്നുവെങ്കിലും ഒന്നും ഫലവത്തായില്ല. എന്നാലിപ്പോള്‍ അതിഌള്ള സമയം സമാഗതമായിരിക്കുകയാണ്‌. കേരള സര്‍ക്കാറിഌ കീഴിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിന്‌ ക്ഷേത്രം പുതുക്കിപ്പണിയുന്നതിഌള്ള സമ്മതം ലഭിച്ചിരിക്കുകയാണ്‌. ശ്രീ എടനീര്‍ മഠത്തിലെ ശ്രീശ്രീശ്രീ കേശവാനന്ദഭാരതിസ്വാമിജിയുടെ അഌഗ്രഹാശിശ്ശുകളും, മാര്‍ഗ്ഗദര്‍ശനവും അഌസരിച്ച്‌ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്‌. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും സഹായം ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയ കമ്മിറ്റി ഒരു ബൃഹത്ത്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ദേവസ്വം ബോര്‍ഡിന്‌ സമര്‍പ്പിച്ചു കഴിഞ്ഞു. ഏകദേശം 16 കോടി രൂപയുടെ ഈ പദ്ധതി 3 തലങ്ങളിലായി ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ്‌ കമ്മിറ്റി പദ്ധതിയിടുന്നത്‌.