പരമ പവിത്രമായ ശ്രീകോവില്‍ (പ്രധാന ക്ഷേത്രം)
650 വര്‍ഷം പഴക്കമുള്ള മനോഹരമായ ശ്രീകോവില്‍ ഇപ്പോള്‍ നാശത്തിന്റെ വക്കിലാണ്. ഇപ്പോഴുള്ള ശ്രീകോവിലിന്റെ തനത് രൂപത്തിന് ഒട്ടും തന്നെ കോട്ടംതട്ടാതെ അതേ ആകൃതിയില്‍ അതേ അളവില്‍ നവീകരണം നടത്തുവാന്‍ കമ്മിറ്റിയില്‍ തീരുമാനമായിട്ടുണ്ട്. പ്രസ്തുത കര്മ്മത്തിന് വിശേഷ വൈദഗ്ധ്യവും സാങ്കേതിക പരിജ്ഞാനവും ആവശ്യമായതിനാല്‍ ഇതിന് 4.35 കോടി രൂപയുടെ ചിലവ് പ്രതീക്ഷിക്കപ്പെടുന്നു.
മറ്റു ദേവന്മാരുടെ കോവിലുകള്‍
ശ്രീ ധര്‍മ്മശാസ്താവ്, ശ്രീ ദുര്‍ഗ്ഗാപരമേശ്വരി, ശ്രീ സുബ്രഹ്മണ്യന്, ശ്രീ ഹംസരൂപി സദാശിവന്, ശ്രീ കാശി വിശ്വനാഥന് എന്നീ പ്രതിഷ്ഠകള്‍ കുടികൊള്ളുന്ന ഇടങ്ങളിലെ മേര്കൂരകള് പുതുക്കി പണിയേണ്ടതുണ്ട്. തേക്ക്, ചെമ്പ് എന്നിവ ഉപയോഗിച്ച് ഇതു പുതുക്കിപ്പണിയാന്‍ ഒന്നര കോടി രൂപ ആവശ്യമായി വരും.
നൈവേദ്യ മുറി
നിലവിലുള്ള നൈവേദ്യ മുറിക്ക് ആവശ്യത്തിഌള്ള വലിപ്പം ഇല്ലാത്തതിനാല്‍ 39,55,000 രൂപ ചിലവഴിച്ച് തേക്ക്, ചെമ്പ് ആവരണങ്ങള്‍ ഉപയോഗിച്ച് പുതുക്കി പണിയാന്‍ തീരുമാനിച്ചിരിക്കുന്നു. ഇപ്രകാരം പുനര്‍നിര്‍മ്മാണത്തിന്റെ ആദ്യഘട്ടം 6.5 കോടി രൂപ ചിലവില്‍ അതീ ശഘ്രം പൂര്‍ത്തിയാക്കാമെന്ന് കരുതുന്നു.
