നവീകരണത്തിന്റെ മൂന്നാംഘട്ടം

കല്യാണ മണ്ഡപം

മധൂര്‍ ക്ഷേത്രത്തില്‍ സര്‍വ്വസജ്ജീകരണത്തോടും കൂടിയ ഏകദേശ 1000ത്തോളം പേര്‍ക്ക്‌ ഇരിക്കാവുന്ന ഒരു കല്യാണ മണ്ഡപവും അതിന്‌ അഌബന്ധമായി ഭോജനശാലയും, പാര്‍ക്കിംഗ്‌ സൗകര്യങ്ങളോട്‌ കൂടിയ കല്യാണ മണ്ഡപത്തിന്‌ 2 കോടി 75 ലക്ഷം രൂപ ചിലവ്‌ പ്രതീക്ഷിക്കപ്പെടുന്നു.

വേദപാഠശാല

മധൂര്‍ ക്ഷേത്രത്തില്‍ വര്‍ഷന്തോറും വേദപാഠശാല നടത്തിവരാറുണ്ട്‌. അതിന്‌ പ്രത്യേക സ്ഥലസൗകര്യങ്ങളില്ലാത്തതിനാല്‍ ഗോപുരങ്ങളിലാണ്‌ ക്ലാസ്സുകള്‍ നടത്തിവരാറുള്ളത്. ആയതിനാല്‍ വേദപാഠശാല നിര്‍മ്മിക്കുവാന്‍ 10 ലക്ഷം രൂപ ചിലവ്‌ വരുമെന്ന്‌ കണ്ടെത്തിയിരിക്കുന്നു.

തന്ത്രിമാരുടെ ആവാസഗൃഹം

താന്ത്രിക കര്‍മ്മങ്ങള്‍ ചെയ്യുന്ന മുഖ്യതന്ത്രികള്‍ക്കും സഹായകള്‍ക്കുമായി ഏകദേശം 7 ലക്ഷത്തോളം ചിലവ്‌ പ്രതീക്ഷിക്കപ്പെടുന്ന ഒരു കെട്ടിടം നിര്‍മ്മിക്കേണ്ടതുണ്ട്.

റെസ്റ്റ്‌ഹൗസ്, ബസ്സ്‌സ്റ്റാന്റ്, ഷോപ്പിംഗ്‌കോംപ്ലക്സ്

ഇപ്പോള്‍ ക്ഷേത്ര ദര്‍ശനം നടത്തുന്ന തീര്‍ത്ഥാടകര്‍ക്കായി ഇവിടെ കുളിമുറികളാവട്ടേ, മറ്റു പ്രാഥമികാവശ്യങ്ങള്‍ക്കാവട്ടേ യാതൊരു സൗകര്യമവുമില്ല. അതു മനസ്സിലാക്കി നവീകരണ കമ്മിറ്റി അത്യാധുനിക സൗകര്യങ്ങളുള്ള യാത്രാക്കാര്‍ക്കുള്ള സദനവും എല്ലാ സൗകര്യങ്ങളുള്ള ബസ്‌സ്റ്റാന്റും ഷോപ്പിംഗ്‌ കോംപ്ലക്സും നിര്‍മ്മിക്കാഌദ്ദേശിച്ചിട്ടുണ്ട്‌. ഇതിന്റെ നിര്‍വ്വഹണത്തിനായി ഏകദേശം 2 കോടി 75 ലക്ഷത്തോളം ചിലവ്‌ പ്രതീക്ഷിക്കപ്പെടുന്നു. വെള്ളപ്പൊക്കം നിയന്ത്രണം, നീരൊഴുക്ക്‌ വ്യവസ്ഥ, ആരോഗ്യപരമായ മറ്റു സൗകര്യങ്ങള്‍ മുതലായവയെല്ലാം കൂടി 1 കോടി രൂപയോളം വകയിരുത്തിയിട്ടുണ്ട്.