നവീകരണത്തിന്റെ രണ്ടാം ഘട്ടം

ചുറ്റമ്പലം

ക്ഷേത്രത്തിലെ ചുറ്റമ്പലങ്ങള്‍ ചിലയിടങ്ങളില്‍ ശിഥിലാമായതിനാല്‍ അതിന്റെ നവീകരണ ചിലവായി 10 ലക്ഷ രൂപം വകയിരുത്തിട്ടുണ്ട്.

രാജഗോപുരങ്ങളുടെ നിര്‍മ്മിതി

2 കോടി രൂപ ചിലവഴിച്ച്‌ ക്ഷേത്രമുറ്റത്തിന്റെ കിഴക്ക്‌, പടിഞ്ഞാറ്‌ പ്രവേശന കവാടങ്ങളില്‍ അതിമനോഹരമായ കൊത്തുപണികളോടുകൂടിയ 2 ഗോപുരങ്ങള്‍ പണികഴിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു.

പാചകശാല, ഭക്ഷണശാല, ഗസ്റ്റ്‌ഹൗസ്‌ എന്നിവയുടെ നിര്‍മ്മാണം

മധൂര്‍ ക്ഷേത്രം നേടിയ ദേശീയവും അന്തര്‍ദേശീയവുമായ പ്രാമുഖ്യം മൂലം ക്ഷേത്രസന്ദര്‍ശനം നടത്തുന്ന ഭക്തജനങ്ങളുടെ എണ്ണം അഌദിനം വര്‍ദ്ധിക്കുകയാണ്‌. ഈ ഭക്തജനബാഹുല്യത്തിന്റെ ഭക്ഷണാവശ്യങ്ങള്‍ പരിഹരിക്കാന്‍ നിലവിലുള്ള പാചകശാലയുടെ വലിപ്പം അപര്യാപ്‌തമാണ്‌. അത്യാധുനിക സൗകര്യങ്ങളോടു കൂടിയ വളരെ വലുപ്പമേറിയ ഒരു പാചകശാലയും കൂടുതല്‍ പേര്‍ക്കിരിക്കാവുന്ന ഒരു ഡൈനിംഗ്‌ ഹാളും അത്യാവശ്യമാണ്‌. അതുപോലെ തന്നെ ദൂരദേശങ്ങളില്‍ നിന്നും വരുന്ന ഭക്തര്‍ക്ക്‌ ക്ഷേത്രപരിസരത്തു തന്നെ താമസിക്കാഌള്ള സൗകര്യം ഒരുക്കേണ്ടതുണ്ട്‌. ഇതെല്ലാം മുന്നില്‍ കണ്ടുകൊണ്ട്‌ 2 കോടി 20 ലക്ഷം രൂപയ്‌ക്ക്‌ 20,000 ച. അടിയില്‍ രണ്ടു നില കെട്ടിടം നിര്‍മ്മിക്കുവാന്‍ പുനര്‍ നിര്‍മ്മാണ കമ്മിറ്റിയിലൂടെ തീരുമാനമായി.

യാഗശാല

നിലവിലുള്ള യാഗശാലയുടെ വലിപ്പം വര്‍ദ്ധിപ്പിച്ച്‌ വലിയ യാഗങ്ങള്‍ നടത്തുവാനായി 20 ലക്ഷം രൂപയ്‌ക്ക്‌ 1600 ച. അടിയില്‍ ഒരു യാഗശാല നിര്‍മ്മിക്കേണ്ടതുണ്ട്‌.

വീരഭദ്ര, രക്തേശ്വരി കോവിലുകളും നാഗ വനവും

വീരഭദ്രന്റെ ക്ഷേത്രം ഇപ്പോള്‍ പ്രധാന ദേവാലയത്തിന്റെ പുറമെയാണുള്ളത്‌. അതിന്‌ അവിടുന്ന്‌ മാറ്റി പ്രധാനദേവാലയത്തിന്റെ അടുത്ത്‌ സ്ഥാപിക്കേണ്ടതുണ്ട്‌. രക്തേശ്വരി കോവില്‍ നവീകരണവും, ശ്രീ നാഗ വനത്തിന്‌ തക്കുതായ സംരക്ഷണം ഏര്‍പ്പെടുത്തുന്നതിഌം തീരുമാനിച്ചപ്രകാരം കാര്യനിര്‍വഹണത്തിഌമായി 10 ലക്ഷത്തോളം ചിലവ്‌ പ്രതീക്ഷിക്കപ്പെടുന്നു.