സംഭാവന നല്‍കുക

ഭക്തജനങ്ങളെ,

കുമ്പള സീമയിലുള്ള അഡൂര്‍, മധൂര്‍, കാവ്‌, കന്യാറ (കണിപുര) എന്നീ ക്ഷേത്രങ്ങള്‍ പൗരാണികമായും ചരിത്രപരവുമായ പ്രാധാന്യമുള്ളവയാണ്‌. ഈ ക്ഷേത്രങ്ങളുടെ ഭരണ നേതൃത്വം വഹിച്ചിരുന്നത്‌ ആ പ്രദേശങ്ങളിലെ രാജാക്കന്മാരാണ്‌. മധൂര്‍ ക്ഷേത്രത്തിലെ മുഖ്യ പ്രതിഷ്ഠ ഭഗവാന്‍ മദനന്തേശ്വരനാണെങ്കിലും, ക്ഷേത്രത്തിന്റെ പ്രശസ്‌തി വിഘ്‌നങള വിഘ്‌നങ്ങളെ നീക്കുന്ന ആരാധനാ മൂര്‍ത്തിയായ ശ്രീ മഹാഗണപതിക്കാണ്. കാശിവിശ്വനാഥന്‍, ഹംസരൂപി സദാശിവന്‍, ശ്രീ ധര്‍മ്മശാസ്‌താവ്‌, ശ്രീ ദുര്‍ഗ്ഗാപരമേശ്വരി, ശ്രീ സുബ്രഹ്‌മണ്യന്‍, ശ്രീ വീരഭദ്ര എന്നീ ആരാധനാമൂര്‍ത്തികളെ പൂജിക്കാനായി ഈ ക്ഷേത്രത്തില്‍ പ്രത്യേക ആരാധനാലയങ്ങളുണ്ട്. ചുറ്റും മലകളാല്‍ ആവരണം ചെയ്ത വിശാലമായ നെല്ല്‌ വയലിന്‍ നടുവിലായി മധുവാഹിനി പുഴയുടെ ഇടത്‌ വശത്തായി ഗജ പൃഷ്ഠാകൃതിയിലുള്ള മൂന്ന്‌ നിലകളുള്ള നയനമനോഹരമായ പ്രസ്തുത ക്ഷേത്രം ഇവിടെ വരുന്ന ഭക്തജനങ്ങളില്‍ ശ്രദ്ധാഭക്തിജനിപ്പിക്കുന്നു. ദേവാലയത്തിന്റെ ഉന്നതിയും കീര്‍ത്തിമുഖത്തിന്റെ വിന്യാസവും ദാരു ശില്പങ്ങളും നമ്മുടെ പൂര്‍വ്വീകരുടെ കലാനൈപുണ്യം വിളിച്ചോതുന്നു. ക്ഷേത്രത്തിന്റെ മേല്‍ക്കൂരയെ താങ്ങി നിര്‍ത്തുന്ന ആധാരസ്ഥംഭങ്ങള്‍ നമ്മുടെ പൂര്‍വ്വീകരുടെ സാങ്കേതിക വൈദഗ്‌ധ്യതെ എടുത്തുകാട്ടുന്നു. ദേവാലയത്തിന്റെ മേല്‍ത്തട്ടിന്റെ പുറം ഭിത്തികളില്‍ മനംകവരുന്ന ശില്പങ്ങളാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന ഭാഗങ്ങള്‍ എടുത്ത്‌പറയാതിരിക്കാന്‍വയ്യ. നമസ്കാരമണ്ടപത്തിന്റെ മേല്‍ക്കൂരയുടെ ഉല്‍ഭാഗത്തായി രാമായണത്തിലെ പുത്രകാമേഷ്ഠിമുതല്‍ സീതാസ്വയംവരം വരെയുള്ള ദാരുശില്പങ്ങളാല്‍ വളരെ സുന്ദരവും ആകര്‍ഷകവുമാക്കി തീര്‍ത്തിരിക്കുന്നു. മഹാകാവ്യങ്ങള്‍, ഐതിഹ്യങ്ങള്‍, നാടോടിക്കഥകള്‍ എന്നിവ പ്രതിപാദിക്കുന്ന മനോഹരമായ കൊത്തുപണികളോടു കൂടിയ വാസ്തുശാസ്ത്രാധിഷ്ഠമായി നിര്‍മ്മിക്കപ്പെട്ട ഈ ക്ഷേത്രം ഭാവി തലമുറകള്‍ക്കായി സംരക്ഷിക്കപ്പെടേണ്ടതാണ്. വിദേശ തീര്‍ത്ഥാടകരുടെ നിരീക്ഷണമഌസരിച്ച്‌ ഈ ക്ഷേത്രം ലോകോത്തരമാണ്‌, ലോകത്തുള്ള ഏത്‌ ശില്‍പ്പചാതുരിയോടും കിടപിടിക്കത്തക്കതാണ്‌.

നവീകരണത്തെക്കുറിച്ച്

ഖേദകരമെന്നു പറയട്ടെ, ഈ സുന്ദരമായ സൃഷ്‌ടിക്ക് കാലങ്ങളുടെ കെടുതികള്‍ക്കടിമപ്പെട്ട്‌ ഒട്ടനവധി കേടുപാടുകള്‍ സംഭവിച്ചു കഴിഞ്ഞു. കഴിഞ്ഞ കുറേ കാലങ്ങളിലായി ക്ഷേത്രപുനര്‍നിര്‍മ്മാണത്തിന്‌ പലവിധ ശ്രമങ്ങള്‍ നടന്നുവെങ്കിലും ഒന്നും ഫലവത്തായില്ല. എന്നാലിപ്പോള്‍ അതിഌള്ള സമയം സമാഗതമായിരിക്കുകയാണ്‌. കേരള സര്‍ക്കാറിഌ കീഴിലുള്ള മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള ഈ ക്ഷേത്രത്തിന്‌ ക്ഷേത്രം പുതുക്കിപ്പണിയുന്നതിഌള്ള സമ്മതം ലഭിച്ചിരിക്കുകയാണ്‌.

ശ്രീ എടനീര്‍ മഠത്തിലെ ശ്രീശ്രീശ്രീ കേശവാനന്ദഭാരതിസ്വാമിജിയുടെ അഌഗ്രഹാശിശ്ശുകളും, മാര്‍ഗ്ഗദര്‍ശനവും അഌസരിച്ച്‌ ഒരു കമ്മിറ്റി രൂപീകരിച്ചിരിക്കുകയാണ്‌. ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനായി ഭക്തജനങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും സഹായം ലഭിക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തിയ കമ്മിറ്റി ഒരു ബൃഹത്ത്‌ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി ദേവസ്വം ബോര്‍ഡിന്‌ സമര്‍പ്പിച്ചു കഴിഞ്ഞു. ഏകദേശം 16 കോടി രൂപയുടെ ഈ പദ്ധതി 3 തലങ്ങളിലായി ഏറ്റവും വേഗത്തില്‍ പൂര്‍ത്തീകരിക്കാനാണ്‌ കമ്മിറ്റി പദ്ധതിയിടുന്നത്‌.

മുകളില്‍ പറഞ്ഞ എല്ലാ വികസനപദ്ധതികളുടെയും ചിലവിലേക്കായി ധനശേഖരണം അത്യാവശ്യമായി നടത്തേണ്ടതുണ്ട്. ആയതിനാല്‍ ഉദാരമതികളായ ഭക്തജനങ്ങള്‍ നിര്‍ലോഭമായ സംഭാവനകള്‍ നല്‍കി ശ്രീദേവന്റെ അഌഗ്രഹാശിസ്സുകള്‍ക്ക്‌ പാത്രീഭൂതരാകണമെന്ന്‌ വിനീതമായി അഭ്യര്‍ത്ഥിച്ചുകൊള്ളുന്നു.

ശ്രീ ദാനമാര്‍ത്താണ്ഡവര്‍മ്മ രാമന്തരസുകള്‍ ക്ഷേത്ര പാരമ്പര്യ ട്രസ്റ്റി

യു. താരാനാഥ ആള്‍വ പ്രസിഡന്റ്‌

മെമ്പര്‍മാരും നവീകരണ സമിതി എക്സിക്യൂട്ടീവ്‌ ഓഫീസറും ജീവനക്കാറും

ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രം മധൂര്‍.

താഴെപ്പറയുന്ന ബാങ്കുകളിലൂടെ സംഭാവനകള്‍ നല്‍കാവുന്നതാണ്.

കാനറാ ബാങ്ക്‌, ബാങ്ക്‌ റോഡ്‌, കാസറഗോഡ്‌ ശാഖ (SB A/C NO: 0711101070136 (IFSC-CNRB0000711)
                                     അഥവാ

നോര്‍ത്ത്‌ മലബാര്‍ ഗ്രാമീണ ബാങ്ക്‌, മധൂര്‍ ശാഖ (SB A/C NO: 18137070946)